ഹ​ർ​ത്താ​ൽ പൂർണം
Monday, September 27, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം : ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ നാ​ടും ന​ഗ​ര​വും നി​ശ​ബ്ദ​മാ​യി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ക​ട​ക​ളൊ​ന്നും തു​റ​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. വി​വാ​ഹ​മ​ട​ക്ക​മു​ള്ള അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ഓ​ടി. ത​ന്പാ​നൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം ടാ​ക്സി​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ഗ​ര​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ധ​ർ​ണ​ക​ൾ ന​ട​ന്നു.

മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളും പൊ​തു​വെ സ​ഹ​ക​രി​ക്കു​ന്ന രീ​തി​യാ​ണു ന​ഗ​ര​ത്തി​ൽ ക​ണ്ട​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രാ​ണു ജോ​ലി​ക്കെ​ത്തി​യ​ത്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള മ​റ്റു ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ളെ​ല്ലാം ഹ​ർ​ത്താ​ലി​നു പി​ന്തു​ണ ന​ൽ​കി. സ​മ​ര​ത്തി​ൽ ചി​ല ഇ​ട​ങ്ങ​ളി​ൽ തു​റ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഹ​ർ​ത്താ​ൽ അ​നു​കു​ലി​ക​ളെ​ത്തി അ​ട​പ്പി​ച്ച​തൊ​ഴി​ച്ചാ​ൽ പൊ​തു​വെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ് ഭ​വ​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ എ​ഐ​കെ​എ​സ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി ചെ​യ​ർ​മാ​ൻ സ​ത്യ​ൻ മൊ​കേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​എം. വി​ജ​യ​കു​മാ​ർ, ബി​നോ​യ് വി​ശ്വം എം​പി. കെ.​പി. അ​നി​ൽ കു​മാ​ർ, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​എ. റ​ഹീം, സ​ഹാ​യ​ദാ​സ​ൻ നാ​ടാ​ർ, ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, സു​ദ​ർ​ശ​ന കു​മാ​ർ, ത​ന്പാ​നൂ​ർ രാ​ജീ​വ്, എ​സ്. കെ. ​പ്രീ​ജ, വി. ​എ​സ്. പ​ത്മ​കു​മാ​ർ, കെ. ​സി. വി​ക്ര​മ​ൻ, സ​ന്തോ​ഷ് യോ​ഹ​ന്നാ​ൻ ,കെ​എ​സ്കെ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: ഭാ​ര​ത് ബ​ന്ദി​നെ പി​ന്തു​ണ​ച്ച് ന​ട​ത്തി​യ കേ​ര​ള ഹ​ർ​ത്താ​ൽ നെ​ടു​മ​ങ്ങാ​ട്ട് പൂ​ർ​ണ​ം. സ​ർ​ക്കാ​ർ ഒാ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. നെ​ടു​മ​ങ്ങാ​ട്ട് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ർ​ഷ​ക​സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.​

പ്ര​ക​ട​ന​ത്തി​ന് ആ​ർ.​ജ​യ​ദേ​വ​ൻ, മ​നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ, മൂ​ഴി രാ​ജേ​ഷ്, ലേ​ഖ സു​രേ​ഷ്, കെ.​എ.​അ​സീ​സ്, കെ.​റ​ഹിം, ടി.​ആ​ർ.​സു​രേ​ഷ്, സി.​സാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ചേ​ർ​ന്ന യോ​ഗം ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വെ​ള്ള​നാ​ട് ക​ർ​ഷ​ക​ർ ന​ട​ത്തി​യ ധ​ർ​ണ ക​ർ​ഷ​ക സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ . രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി മെ​മ്പ​ർ പു​തു​കു​ള​ങ്ങ​ര ഹ​രി, അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​വി.​വി​ജ​യ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സി​പി​ഐ, ആ​ര്യ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി​ഡി​പ്പോ​യ്ക്കു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ​സി​പി​ഐ അ​രു​വി​ക്ക​ര​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​എ​സ്.​റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു .

ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഈ​ഞ്ച​പ്പൂ​രി സ​ന്തു​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എ​ഐ​ടി​യു​സി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​റ​വു​ർ​പ്ര​വീ​ൺ, കി​സാ​ൻ​സ​ഭ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ കെ. ​ഹ​രി സു​ധ​ൻ ,മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​കു​മാ​ർ ,ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ​ത്തി സ​ന​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​റ​ട: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ പൂ​ർ​ണം. ക​ട​ക​മ്പോ​ള​ങ്ങ​ളും ഓ​ഫീ​സു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു.​വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​റ​ട​യി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു.വാ​ഴി​ച്ച​ല്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യ​ഗം അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ഗോ​പ​ന്‍, സ​ദാ​ശി​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​റ്റി​ങ്ങ​ൽ: ഹ​ർ​ത്താ​ൽ ആ​റ്റി​ങ്ങ​ലി​ൽ പൂ​ർ​ണ്ണം. ക​ട ക​മ്പോ​ള​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ന്നു. നാ​മ​മാ​ത്ര​മാ​യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി .