വിഴിഞ്ഞത്തെ വിറപ്പിച്ച് കാ​റ്റ്
Monday, September 27, 2021 11:19 PM IST
വി​ഴി​ഞ്ഞം: ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വ​ൻ നാ​ശം വി​ത​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് കെ​ട്ടി​യി​രു​ന്ന നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ന​ങ്കൂ​രം ത​ക​ർ​ത്ത് ക​ര​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി. വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ മീ​ൻ പി​ടി​ത്ത​മു​പേ​ക്ഷി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തു​റ​മു​ഖ​ത്തെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ വ​ള്ള​ങ്ങ​ൾ കെ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി​യോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ​ട​ങ്ങ​ളി​ൽ ബ​ന്ധി​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ൾ​ക്കു പി​ടി​ച്ച് നി​ൽ​ക്കാ​നാ​യി​ല്ല.​മ​ണി​ക്കൂ​റി​ൽ അ​ന്പ​തു കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശി​യ​തെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ന​ങ്കൂ​രം ത​ക​ർ​ത്ത് ക​ര​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ ചി​ല വ​ള്ള​ങ്ങ​ൾ ര​ണ്ടാ​യി പി​ള​ർ​ന്നു.

പ​തി​നാ​യി​ര​ങ്ങ​ൾ വി​ല​യു​ള്ള മീ​ൻ​പി​ടി​ത്ത​വ​ല​ക​ൾ മ​ണ​ൽ കൊ​ണ്ട് മൂ​ടി​യ​തി​നു​പ​രി ഔ​ട്ട് ബോ​ർ​ഡ് എ​ൻ ജി​നു​ക​ളും ന​ശി​ച്ചു.

വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ലോ​റ​ൻ​സ്, സൈ​മ​ൺ, അ​രു​ള​പ്പ​ൻ, വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ഡേ​വി​ഡ്സ​ൺ, റോ​മ​ൻ, മൈ​ക്കി​ൾ, വി​ൽ​സ​ൺ എ​ന്നി​വ​രു​ടെ വ​ള്ള​ങ്ങ​ൾ​ക്കാ​ണ് ഏ​റെ നാ​ശം വ​ന്ന​ത്. ഇ​വ​ർ തീ​ര​ദേ​ശ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി വ​ള്ള​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​ന്ന​താ​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തി വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ശ​നി​യാ​ഴ്ച മു​ത​ൽ ത​ന്നെ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യി​രു​ന്നു.

കാ​ര്യ​മ​റി​യാ​തെ വ​ള്ള​മി​റ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മീ​ൻ പി​ടി​ത്ത​മു​പേ​ക്ഷി​ച്ച് തി​രി​ച്ചെ​ത്തി​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.​ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ര​യി​ലേ​ക്കു​ള്ള കാ​റ്റി​ന് ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ഉ​ൾ​ക്ക​ട​ൽ ക​ലു​ഷി​ത​മാ​ണെ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സി​ലെ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.