മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
Monday, September 27, 2021 11:19 PM IST
പാ​ലോ​ട് : ക​ന​ത്ത​മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. പാ​ലോ​ട് റേ​ഞ്ച് ഒാ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ശ്രീ​കോ​വി​ലി​ല്‍ സു​നി​ലി​ന്‍റെ വീ​ടാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത​മ​ഴ​യി​ല്‍ വാ​മ​ന​പു​രം ആ​റ്റി​ൽ​നി​ന്നു​ള്ള വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞു​പോ​യി​രു​ന്നു.
റോ​ഡി​ലൂ​ടെ​യെ​ത്തു​ന്ന വെ​ള്ളം വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി ഒ​ഴു​കി ആ​റ്റി​ലേ​യ്ക്ക് പോ​കു​ന്ന​തി​നാ​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന​തെ​ന്ന് സു​നി​ല്‍ പ​റ​യു​ന്നു. ആ​റ്റി​ലെ വെ​ള്ളം പൊ​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ച് ചു​റ്റു​മ​തി​ലും ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.