ഭാ​ര​ത ബ​ന്ദ്: ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം ന​ട​ത്തി
Monday, September 27, 2021 11:56 PM IST
കി​ളി​മാ​നൂ​ർ: ഭാ​ര​ത ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കി​ളി​മാ​നൂ​രി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.
കി​ളി​മാ​നൂ​ർ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​ന​ത്തി​ന് സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എം. റാ​ഫി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജി.​എ​ൽ. അ​ജീ​ഷ്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ജെ.​സു​രേ​ഷ്, കി​സാ​ൻ സ​ഭ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​സു​കു​മാ​ര​പി​ള്ള, സി​പി​ഐ പ​ഴ​യ​കു​ന്നു​മ്മേ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ ​ജി ശ്രീ​കു​മാ​ർ, എ​ഐടി​യുസി ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം ഉ​ദ​യ​കു​മാ​ർ, എഐവൈ എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ര​തീ​ഷ് വ​ല്ലൂ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​താ​ഹ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ.​ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​രേ​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ എ​സ്. സ​നൂ​ജ്,എ​സ്ഐ​മാ​രാ​യ വി​ജി​ത്ത് കെ. ​നാ​യ​ർ, സ​ത്യ​ദാ​സ്,സി​പി​ഒ​മാ​രാ​യ ഷം​നാ​ദ്, സു​ഭാ​ഷ്,ഗാ​യ​ത്രി,സ​ജ്ന,ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.