കൂ​ട് ത​ക​ർ​ത്ത് പ്രാ​വു​ക​ളെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി
Monday, September 27, 2021 11:56 PM IST
പേ​രൂ​ർ​ക്ക​ട: കൂ​ട് ത​ക​ർ​ത്ത് 30 പ്രാ​വു​ക​ളെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. കാ​ഞ്ഞി​രം​പാ​റ വി​കെ​പി ന​ഗ​ർ സ്വ​ദേ​ശി അ​ബു​വി​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​ലെ കൂ​ട് ത​ക​ർ​ത്താ​ണ് പ്രാ​വു​ക​ളെ മോ​ഷ്ടി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കൂ​ട് തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​വു​ക​ളെ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. നെ​റ്റ് പൂ​ർ​ണ​മാ​യും അ​റു​ത്തു മാ​റ്റി​യ നി​ല​യി​ലാ​ണ്.
സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു.