കോ​ർ​പ​റേ​ഷ​ൻ നി​കു​തി വെ​ട്ടി​പ്പ് : ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, October 13, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ ശ്രീ​കാ​ര്യം മേ​ഖ​ലാ ഓ​ഫീ​സി​ലെ അ​റ്റ​ൻ​ഡ​ർ ക​ല്ല​റ മു​തു​വി​ള നാ​ണം​കോ​ട് അ​ക്ഷ​ര ഭ​വ​നി​ൽ ബി​ജു​വി​നെ(42)​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ക​ല്ല​റ ചു​ള്ളാ​ള​ത്ത് നി​ന്നാ​ണ് ശ്രീ​കാ​ര്യം എ​സ്ഐ ബി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ജു​വി​നേ​യും, അ​നി​ൽ​കു​മാ​റി​നേ​യും ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ല​ളി​താം​ബി​ക​യേ​യും ഈ ​സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ കോ​ർ​പ​റേ​ഷ​ൻ സ​സ്പെ​ന്‍റ് ചെ​യ്തി​രു​ന്നു.
നി​കു​തി ത​ട്ടി​പ്പ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് ശ്രീ​കാ​ര്യം മേ​ഖ​ല ഓ​ഫീ​സി​ലാ​യി​രു​ന്നു. ബാ​ങ്കി​ല​ട​യ്ക്കാ​ൻ കൊ​ണ്ടു പോ​യ ഒ​രു ദി​വ​സ​ത്തെ വ​ര​വ് തു​ക​യാ​യ 175000 രൂ​പ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്നാ​ണ് എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേശ പ്ര​കാ​രം ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്. ഇ​തി​ൽ ശ്രീ​കാ​ര്യ​ത്ത് നി​ന്ന് മാ​ത്രം 5,12,785 രൂ​പ ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി. ബി​ജു​വി​നെ ഒ​ന്നാം പ്ര​തി​യും ക്യാ​ഷ​ർ അ​നി​ലി​നെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ആ​റ്റി​പ്ര മേ​ഖ​ല ഓ​ഫീ​സി​ലെ ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് ചെ​യി​ൻ​മാൻ ​ ജോ​ർ​ജ് കു​ട്ടി​യെ​യും സ​സ്പെ​ന്‍റ് ചെ​യ്തി​രു​ന്നു. ജോ​ർ​ജു കു​ട്ടി​ക്കെ​തി​രേ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഏ​ഴ് പേ​രെ​യാ​ണ് ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ സ​സ്പെ​ന്‍ഡ് ചെ​യ്ത​ത്.