യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു മു​ന്നി​ലെ അ​ക്ര​മം ന​ട​പ​ടി വേ​ണ​മെ​ന്നു വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ
Wednesday, October 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: പ​യ്യ​ന്നൂ​രി​ൽ നി​ന്നും ആ​രം​ഭി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഗാ​ന്ധി​സ്മൃ​തി യാ​ത്ര​യ്ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു മു​ന്നി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നി​ടെ അ​ക്ര​മം ന​ട​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത യാ​ത്ര അ​യ്യ​ങ്കാ​ളി ഹാ​ളി​ലെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​നു​ശേ​ഷം മ​ഹാ​ത്മ​ജി പ്ര​സം​ഗി​ച്ച യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ക​വാ​ട​ത്തി​ലെ​ത്തി. പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു ഇ​ത്. ഇ​വി​ടെ​വ​ച്ച് ത​ന്നെ​യും മു​ൻ എം​എ​ൽ​എ കെ.​എ.​ച​ന്ദ്ര​ൻ, ക​ന്പ​റ നാ​രാ​യ​ണ​ൻ, അ​ച്ചു​ത​ൻ നാ​യ​ർ, വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ലീ​ലാ​മ്മ ഐ​സ​ക്ക് എ​ന്നി​വ​രെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യും ഗേ​റ്റി​നു പു​റ​ത്തേ​ക്ക് ത​ള്ളി​യി​റ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഗേ​റ്റി​നു പു​റ​ത്ത് റോ​ഡ​രി​കി​ൽ ഗാ​ന്ധി​ജി​യു​ടെചി​ത്രം വ​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും ഗാ​ന്ധി​യു​ടെ ഫോ​ട്ടോ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ളെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നു പ​ക​രം ഗാ​ന്ധി​യ​ൻ​മാ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.