കു​റ്റി​ച്ച​ലി​ലെ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ വാ​ഗ്ദാ​ന​മാ​യി തു​ട​രു​ന്നു
Wednesday, October 13, 2021 11:31 PM IST
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ലി​ലെ മി​നി സി​വി​ൽ​സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണൂ​ർ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി തു​ട​രു​ന്ന​ത്.
അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ജീ​ർ​ണി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ഇ​തി​നോ​ടു ചേ​ർ​ന്ന ബാ​ക്കി സ്ഥ​ല​മാ​കെ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബ​ഹു​നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ച്ചാ​ൽ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സി​നും നി​ല​വി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും കെ​ട്ടി​ട​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ടം ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത പ​ല സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കാ​നും ക​ഴി​യും.
മി​നി സി​വി​ൽ​സ്റ്റേ​ഷ​നും റ​സ്റ്റ് ഹൗ​സും പ​ണി​യാ​ൻ 10 വ​ർ​ഷം മു​ൻ​പ് പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി മ​ണ്ണൂ​ർ​ക്ക​ര​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഈ ​വി​ഷ​യം എ​ല്ലാ മു​ന്ന​ണി​ക​ളും ഏ​റ്റെ​ടു​ക്കു​മെ​ങ്കി​ലും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.