യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​സ്എ​ഫ്ഐ കൈ​യ​ട​ക്കി : കെ.​മു​ര​ളീ​ധ​ര​ൻ എം​പി
Friday, October 15, 2021 11:14 PM IST
വി​ഴി​ഞ്ഞം : എ​സ്എ​ഫ് ഐ​ക്കാ​ർ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നെ മോ​ചി​പ്പി​ക്കു​മെ​ന്നും കെ​പി​സി​സി​പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​മു​ര​ളീ​ധ​ര​ൻ എം​പി. മ​ഹാ​ത്മ​ജി​യു​ടെ ചി​ത്രം വ​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താ​ൻ എ​ത്തി​യ​വ​രെ അ​പ​മാ​നി​ച്ച എ​സ്എ​ഫ്ഐ ക്കാ​രെ​ക്കാ​ൾ മോ​ശ​മാ​യ ന​ട​പ​ടി​യാ​ണ് മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ വി.​സി.​ക​ബീ​ർ മാ​സ്റ്റ​റു​ടെ സം​ഘ​ത്തി​ന് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​വി.​സി.​ക​ബീ​ർ മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ന​ട​ത്തി വ​ന്ന ഗാ​ന്ധി സ്മൃ​തി യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വെ​ങ്ങാ​നൂ​രി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ എ. ​കു​മാ​ര​സ്വാ​മി,അ​ഹ​മ്മ​ദ് കു​ട്ടി , ജി.​ജി. കൈ​ത​റ​ത്ത​ല എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, കെ.​എ.​ച​ന്ദ്ര​ൻ ,ക​മ്പ​റ നാ​രാ​യ​ണ​ൻ,കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ ,പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വെ​ങ്ങാ​നൂ​ർ ശ്രീ​കു​മാ​ർ , വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ,കാ​ഞ്ഞി​രം​കു​ളം ശി​വ​കു​മാ​ർ , സി.​കെ.​വ​ൽ​സ​ല​കു​മാ​ർ ,വി​നോ​ദ് കോ​ട്ടു​കാ​ൽ, ആ​ഗ്ന​സ് റാ​ണി, ന​ദീ​റാ സു​രേ​ഷ്, ജ്യോ​തി​ഷ് കു​മാ​ർ , അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.