പാ​ങ്ങാ​ട്ടെ വ്യ​വ​സാ​യ​കേ​ന്ദ്രം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
Sunday, October 17, 2021 11:09 PM IST
നെ​ടു​മ​ങ്ങാ​ട് : തൊ​ഴി​ല്‍​ദാ​യ​ക കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ആ​രം​ഭി​ച്ച പാ​ങ്ങാ​ട്ടെ വ്യ​വ​സാ​യ കേ​ന്ദ്രം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് പ​ട്ടി​ക​ജാ​തി വ​നി​ത​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത്. തൊ​ഴി​ല്‍ യൂ​ണി​റ്റി​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ പ​ണം അ​നു​വ​ദി​ച്ച​ത്.

20 പേ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു യൂ​ണി​റ്റ്. കെ​ട്ടി​ടം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഇ​രു​പ​ത് സെ​ന്‍റ് സ്ഥ​ല​വും വാ​ങ്ങി ന​ല്‍​കി. 2010 ഒാ​ഗ​സ്റ്റി​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഹോ​ളോ​ബ്രി​ക്സ് മു​ത​ല്‍ അ​ച്ചാ​ര്‍ യൂ​ണി​റ്റു​വ​രെ പ്രോ​ജ​ക്ടു​ക​ളാ​യി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നു​പോ​ലും തു​ട​ങ്ങാ​നാ​യി​ല്ല.

പ​ദ്ധ​തി​ക്കാ​യി അ​നു​വ​ധി​ച്ച തു​ക​യു​ടെ 35ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ സ​ബ്സീ​ഡി ന​ല്‍​കി. എ​ന്നാ​ല്‍ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച് ന​ല്‍​കേ​ണ്ട തു​ട അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പാ​തി വ​ഴി​യി​ലാ​യി.

ആ​ദ്യം തു​ട​ങ്ങാ​നി​രു​ന്ന പ്രോ​ജ​ക്ടാ​യ അ​ച്ചാ​ര്‍ യൂ​ണി​റ്റു​പോ​ലും തു​ട​ങ്ങാ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് പ​ല​വ​ട്ടം സ്ഥാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ന് ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. പാ​ഴാ​യി​ക്കി​ട​ന്ന തൊ​ഴി​ല്‍ യൂ​ണി​റ്റി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗ​ത്ത് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2018ല്‍ ​വൃ​ദ്ധ​സ​ദ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ ആ​റു വ​യോ​ച​ന​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​രും ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്നാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. നാ​ലു​ഭാ​ഗ​വും കാ​ടു​ക​യ​റി​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കി​ടി​യി​ലാ​ണ് ഈ ​പാ​വ​ങ്ങ​ളു​ടെ താ​മ​സം. പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പു​തി​യ പ​ദ്ധ​തി​ക​ളെ​ന്ത​ങ്കി​ലും കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.