നി​കു​തി വെ​ട്ടി​പ്പ്: ബി​ജെ​പി​യും യു​ഡി​എ​ഫും സ​മ​രം തു​ട​രു​ന്നു
Monday, October 18, 2021 11:00 PM IST
തി​രു​വ​ന​ന്ത​പു​രം : നി​കു​തി വെ​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ളെ സി​പി​എ​മ്മും പോ​ലീ​സും ചേ​ർ​ന്നു സം​ര​ക്ഷി​ക്കു​ന്നൂ​വെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കെ കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ൽ.​ര​ണ്ടു പ്ര​തി​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ക​യാ​ണ്. പ്ര​തി​ക​ളെ​ല്ലാം അ​റ​സ്റ്റി​ലാ​കു​ന്ന​തു​വ​രെ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണു മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യും യു​ഡി​എ​ഫും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​കു​തി ത​ട്ടി​പ്പി​നെ​തി​രെ ഇ​ന്ന​ലെ കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ യു​വ​മോ​ർ​ച്ച ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​മാ​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു യു​വ​മോ​ർ​ച്ച​യു​ടെ പ്ര​തി​ഷേ​ധം. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ കോ​ർ​പ​റേ​ഷ​ന് മു​ന്നി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ച് കു​ത്തി​യി​രു​ന്നു.

യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. പ്ര​ഭു​ൽ​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ജി​ത്ത് ,യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​നു​രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.​ജി. വി​ഷ്ണു, യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ന്ദു പാ​പ്പ​നം​കോ​ട്, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ. ഗോ​പ​ൻ, ബി​ജെ​പി ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ക​ര​മ​ന അ​ജി​ത്ത്, കൗ​ണ്‍​സി​ല​ർ തി​രു​മ​ല അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ർ​പ​റേ​ഷ​നു
മു​ന്നി​ൽ യു​ഡി​എ​ഫ്
സ​മ​രം ന​ട​ത്തി

നി​കു​തി വെ​ട്ടി​പ്പി​നെ​തി​രെ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഭ​രി​ക്കു​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​സ​ഭ​യി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് ഹ​സ​ൻ പ​റ​ഞ്ഞു. സി​പി​എം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ഇ​ത്ര​യും വ​ലി​യ അ​ഴി​മ​തി ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ട​ത്താ​നാ​വി​ല്ല. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​ക​ളി​ൽ ബി​ജെ​പി, എ​സ്ഡി​പി​ഐ സ​ഹാ​യ​ത്തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ച ഇ​ട​തു മു​ന്ന​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു പോ​രു​ന്ന യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​കെ. വേ​ണു​ഗോ​പാ​ൽ, എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, നേ​താ​ക്ക​ളാ​യ എം.​എ. വാ​ഹി​ദ്, ബീ​മാ​പ്പ​ള്ളി റ​ഷീ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി. ​പ​ദ്മ​കു​മാ​ർ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.