മ​ഹാ​ത്മഗാ​ന്ധി കാ​ലാ​തീ​ത​മാ​യി ആ​ദ​രി​ക്ക​പ്പെ​ട​ണം: ആ​ദി​ത്യ വ​ർ​മ
Tuesday, October 19, 2021 10:47 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മ ഗാ​ന്ധി കാ​ലാ​തീ​ത​മാ​യി ആ​ദ​രി​ക്കപ്പെ​ട​ണ​മെ​ന്ന് ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ലെ ഇ​ളം​ത​ല​മു​റ​ക്കാ​ര​ൻ ആ​ദി​ത്യ വ​ർ​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ഹി​തി പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ക്സിക്യുട്ടീവ് എ​ഡി​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ ബി​ന്നി സാ​ഹി​തി ശേ​ഖ​രി​ച്ച ഗാ​ന്ധി ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ഇ​ന്ത്യ​യു​ടെ മു​ത്ത​ച്ഛ​ൻ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ദി​ത്യ വ​ർ​മ.
ഗാ​ന്ധി​ജി മു​ന്നോ​ട്ടു വ​ച്ച ആ​ശ​യ​ങ്ങ​ൾ ലോ​കോ​ത്ത​ര​മാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തി​ൽ ഗാ​ന്ധി​ജി അ​വ​ത​രി​പ്പി​ച്ച സ്വാ​ശ്ര​യ ജീ​വി​ത ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​സ​ക്തി വ​ർ​ധി​ക്കു​ക​യാ​ണ്.
പ്ര​മു​ഖ​രാ​യ ക​വി​ക​ൾ ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ച് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ഴു​തി​യ ക​വി​ത​ക​ളു​ടെ സ​മ്പാ​ദ​ന​മാ​ണ് ഇ​ന്ത്യ​യു​ടെ മു​ത്ത​ച്ഛ​ൻ എ​ന്ന പു​സ്ത​കം. മ​ഹാ​ത്മ ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ച് പ0​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് വേ​ഗ​ത്തി​ൽ റ​ഫ​റ​ൻ​സി​നും മ​റ്റും ഈ ​പു​സ്ത​കം ഉ​പ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് സാ​ഹി​തി ചെ​യ​ർ​മാ​ൻ വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ പ​റ​ഞ്ഞു.
മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ഗാ​ന്ധി​ദ​ർ​ശ​ൻ സം​ഘ​ടി​പ്പി​ച്ച ബാ​പ്പു​വി​ന്‍റെ കാ​ൽ​പ്പാ​ടു​ക​ളി​ലൂ​ടെ എ​ന്ന യാ​ത്രാ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
സാ​ഹി​തി ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ​ക്ക് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത് മു​ൻ എം​എ​ൽ​എ ഗാ​ന്ധി​യ​ൻ കെ.​എ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​റ്റ​ർ ബി​ന്നി സാ​ഹി​തി, ക​മ്പ​റ നാ​രാ​യ​ണ​ൻ , പ​ര​ശു​വ​ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ,വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, അ​ച്ചു​ത​ൻ നാ​യ​ർ,ബൈ​ജു വ​ട​ക്കും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.