സ്കൂ​ളു​ക​ളി​ലെ പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ പി​ടി​എ​യും രം​ഗ​ത്തി​റ​ങ്ങ​ണം: മ​ന്ത്രി അ​നി​ൽ
Wednesday, October 20, 2021 10:50 PM IST
നെ​ടു​മ​ങ്ങാ​ട് : സ്കൂ​ളു​ക​ൾ തു​റ​ക്കുന്നതുമാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളു​ക​ളി​ലെ പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ട​ങ്ങു​ന്ന പി​ടി​എ ക​മ്മ​റ്റി​ക​ൾ കൂ​ടു​ത​ൽ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ. ഗ​വ​ൺ​മെ​ന്‍റ് ടൗ​ൺ യു​പി സ്കൂ​ളി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ​യു​ടെ കി​ച്ച​ൻ കം ​ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​ത്ത​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​യി​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളെ മാ​റ്റാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു എ​ന്ന​താ​ണ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ വി​ജ​യം. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്തോ​ടെ പു​ത്ത​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. ജ​യ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ​സി​പ്പാ​ലി​റ്റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​വ​സ​ന്ത​കു​മാ​രി, പി. ​ഹ​രി​കേ​ഷ​ൻ നാ​യ​ർ,ബി. ​സ​തീ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഉ​ദ​യ​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​സു​ധീ​ർ ന​ന്ദി പ​റ​ഞ്ഞു.