കാ​മ്പ​സ് പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി
Wednesday, October 20, 2021 10:51 PM IST
വെ​ള്ള​റ​ട: ക്ലീ​ന്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക്ക് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റ് കോ​ള​ജ് കാ​മ്പ​സും, അ​രു​വി​പ്പു​റം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​വും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി . നെ​യ്യാ​റ്റി​ന്‍​ക​ര പോ​ളി ടെ​ക്‌​നി​ക്ക് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​റ്റാ​ണ് ശുചീകരണത്തിന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു നി​ര്‍​വ​ഹി​ച്ചു. ശി​വ​ഗി​രി മ​ഠം സെ​ക്ര​ട്ട​റി​യും അ​രു​വി​പ്പു​റം മ​ഠാ​ധി​പ​തിയു​മാ​യ സ്വാമി സ​ന്ദ്രാ​ന​ന്ദ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. പോ​ളി​ടെ​ക്‌​നി​ക്കി​ലെ നി​ര​വ​ധി അ​ധ്യാ​പ​ക​ര്‍ ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ഓ​പ്പ​ണ്‍ റീ​ഡിം​ഗ് കോ​ര്‍​ണ​ര്‍ ആ​രം​ഭി​ച്ചു
നെ​യ്യാ​റ്റി​ന്‍​ക​ര : ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ഓ​ർ​മ​യ്ക്കാ​യി ഡി​വൈ​എ​ഫ്ഐ നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​ൺ റീ​ഡിം​ഗ് കോ​ർ​ണ​ർ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യി സ്ഥാ​പി​ച്ച റീ​ഡിം​ഗ് കോ​ര്‍​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് സ​ന്ന​ദ്ധ സേ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.