സ്‌​കൂ​ള്‍ മ​തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ‍
Wednesday, October 20, 2021 10:51 PM IST
ആ​റ്റി​ങ്ങ​ല്‍: ഗ​വ.​ബി​എ​ച്ച്എ​സ്എ​സി​ലെ മ​തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ഭീ​തി​യി​ല്‍. സ്‌​കൂ​ളി​ന്‍റെ കി​ഴ​ക്ക് വ​ശ​ത്തെ മ​തി​ലി​ന്‍റെ വ​ട​ക്കേ അ​റ്റ​മാ​ണ് വി​ള്ള​ല്‍​വീ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി റോ​ഡി​ലേ​യ്ക്ക് ത​ള്ളി​നി​ല്ക്കു​ന്ന​ത്. പ​ത്ത​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലി​ന്‍റെ 15 മീ​റ്റ​ര്‍ വ​രു​ന്ന ഭാ​ഗ​മാ​ണ് പൊ​ട്ടി​മാ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടു​ള്ള​ത്.
സ്‌​കൂ​ളി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മൈ​താ​നം ചു​റ്റി ക​രി​ച്ച​യി​ലേ​യ്ക്ക് പോ​കു​ന്ന റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള​താ​ണ് ഈ ​മ​തി​ല്‍. ധാ​രാ​ളം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യാ​ണി​ത്. ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് മ​തി​ല്‍ പൊ​ട്ടി​മാ​റി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വി​വ​രം സ്‌​കൂ​ള​ധി​കൃ​ത​രെ​യും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മ​തി​ല്‍ പൊ​ളി​ച്ചു​പ​ണി​യാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്ത് ധാ​രാ​ളം പാ​ഴ് വൃ​ക്ഷ​ങ്ങ​ള്‍ വ​ള​ര്‍​ന്ന് കാ​ട് ക​യ​റി​യ​നി​ല​യി​ലാ​ണ്. മ​തി​ല്‍ പു​റ​ത്തേ​യ്ക്ക് മ​റി​ഞ്ഞാ​ല്‍ ഈ ​മ​ര​ങ്ങ​ളും പി​ഴു​ത് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
ഇ​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. അ​പ​ക​ട​ഭീ​തി ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.