എ​സ്എ​ടി ആ​ശു​പ​ത്രി റോ​ഡ് ത​ക​ർ​ന്നു
Wednesday, October 20, 2021 10:54 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ആം​ബു​ല​ൻ​സു​ക​ളു​ടെ യാ​ത്ര ദു​ഷ്ക​ര​മാ​യി തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള റോ​ഡാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യാ​യ ഇ​വി​ടെ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത​ത്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​ണ്. മ​ഴ​പെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യി നി​ര​വ​ധി​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​ണ്ട്. അ​മ്മ​യും കു​ഞ്ഞും നി​ൽ​ക്കു​ന്ന പ്ര​തി​മ മു​ത​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന​ഭാ​ഗം വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.
രോ​ഗി​ക​ളെ നി​ര​ന്ത​രം സ്കാ​ൻ ചെ​യ്യു​ന്ന​തി​നും മ​റ്റും കൊ​ണ്ടു​പോ​കു​ന്ന​ത് ആം​ബു​ല​ൻ​സി​ലാ​ണ്. റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.