മ​ഴ​മി​ഴി 60 -ാം ദി​ന​ത്തി​ലേ​ക്ക്
Sunday, October 24, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​ത് ഭ​വ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഴ​മി​ഴി മ​ൾ​ട്ടി മീ​ഡി​യ മെ​ഗാ സ്ട്രീ​മിം​ഗ് 60-ാം ദി​ന​ത്തി​ലേ​ക്ക്. 60-ാം ദി​നാ​ഘോ​ഷം ച​ല​ച്ചി​ത്ര ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ക്കി​ൾ യ​ജ്ഞം, ക​ട​ൽ​പ്പാ​ട്ട്, മ​യൂ​ര​നൃ​ത്തം എ​ന്നീ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും മു​തി​ർ​ന്ന നാ​ട​ക, ച​ല​ച്ചി​ത്ര അ​ഭി​നേ​ത്രി കെ​പി​എ​സി സൂ​സി​യെ​യും ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
പ്ര​തി​സ​ന്ധി കാ​ല​ത്ത് ക​ല​യി​ലൂ​ടെ ന​ന്മ​യു​ടെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും വ​സ​ന്ത​മാ​ണ് മാ​തൃ​കാ​പ​ര​മാ​യി കേ​ര​ളം മ​ഴ​മി​ഴി​യി​ലൂ​ടെ മു​ന്നോ​ട്ട് വെ​യ്ക്കു​ന്ന​തെ​ന്ന് ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു.
ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യും മ​ഴ​മി​ഴി ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ ​കെ. ഓ​മ​ന​ക്കു​ട്ടി, ഭാ​ര​ത് ഭ​വ​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം റോ​ബി​ൻ സേ​വ്യ​ർ, മ​നു എം ​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രും ജ​ന​കീ​യ ക​ലാ​സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.