ജ​ന​സേ​വ​ന​ത്തി​ന് മൊ​ബൈ​ൽ ആ​പ്പു​മാ​യി എ​സ്.​ഷെ​മീ​ർ
Sunday, October 24, 2021 11:49 PM IST
നെ​ടു​മ​ങ്ങാ​ട്: ജ​ന​സേ​വ​ന​ത്തി​ന് സ്വ​ന്ത​മാ​യി മൊ​ബൈ​ൽ ആ​പ് നി​ർ​മി​ച്ച് വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം​ക​ല്ല് വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​ഷെ​മീ​ർ.428 കു​ടും​ബ​ങ്ങ​ളു​ള്ള വാ​ർ​ഡി​ലെ എ​ല്ലാ​വ​രു​ടെ​യും വി​വ​ര​ങ്ങ​ളും അ​വ​ർ​ക്കു ല​ഭ്യ​മാ​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ർ​ഡി​ലെ വി​ക​സ​ന വി​ഷ​യ​ങ്ങ​ളും "സ്മാ​ർ​ട്ട് പ​ത്താം​ക​ല്ല്'​എ​ന്ന ആ​പ് വ​ഴി ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞെ​ന്ന് എ​സ്.​ഷെ​മീ​ർ പ​റ​ഞ്ഞു.
ഇ​ങ്ങ​നെ​യൊ​രു ആ​പ് നി​ർ​മി​ക്കാ​ൻ പ്ര​ചോ​ദ​നം ന​ൽ​കി​യ​ത് നാ​ട്ടി​ലെ വാ​ട്‍​സ് ആ​പ് കൂ​ട്ടാ​യ്മ യാ​ണെ​ന്നും 1828 വോ​ട്ട​ർ​മാ​രു​ള്ള വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ അ​റി​യാ​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ഈ ​ആ​പ്പ് സ​ഹാ​യി​ക്കു​മെ​ന്ന് കൗ​ൺ​സി​ല​ർ പ​റ​യു​ന്നു.
വാ​ർ​ഡി​ൽ സ​മ്പൂ​ർ​ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​നും ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു.​എ​ത്ര പേ​ർ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു എ​ന്ന് തു​ട​ങ്ങി സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര പേ​ർ​ക്ക് കി​ട്ടി എ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പെ​ട്ടെ​ന്ന് അ​റി​യാ​നും ആ​പ്പ് വ​ഴി സ​ഹാ​യി​ക്കു​മെ​ന്നു ഷ​മീ​ർ പ​റ​യു​ന്നു.
വാ​ർ​ഡി​ലെ എ​ല്ലാ​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ൽ ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഷ​മീ​ർ.