സ്കൂ​ൾ തു​റ​ക്ക​ൽ യോ​ഗം ചേ​ർ​ന്നു
Sunday, October 24, 2021 11:50 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളെ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തി​രു​പു​റം, കാ​രോ​ട്, അ​തി​യ​ന്നൂ​ർ, ചെ​ങ്ക​ൽ, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഹെ​ഡ് മാ​സ്റ്റ​ർ, പി​ടി​എ മാ​തൃ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു. പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തി തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ക്ലാ​സ് പി​ടി​എ​ക​ൾ വി​ളി​ച്ച് ചേ​ർ​ത്ത് സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​നും ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പ് വ​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​ഇ​ഒ ഷി​ബു പ്രേം ​അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ബി​പി​സി അ​യ്യ​പ്പ​ൻ, വി.​എ​സ്.​ലീ​ന, ദീ​പ എം ​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.