ഉ​ള്ളൂ​ർ തോ​ട് ന​വീ​ക​ര​ണം:ജ​ന​കീ​യ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു
Monday, October 25, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ള്ളൂ​ർ തോ​ട് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.​കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഞാ​ണ്ടൂ​ർ​ക്കോ​ണം വാ​ർ​ഡി​ലെ തേ​വ​ന്‍​കോ​ട് കു​ന്നി​ൽ നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ഉ​ള്ളൂ​ർ​തോ​ട് പൗ​ഡി​ക്കോ​ണം, ചെ​ല്ല​മം​ഗ​ലം, മ​ണ്ണ​ന്ത​ല, നാ​ലാ​ഞ്ചി​റ, ഇ​ട​വ​ക്കോ​ട്, ഉ​ള്ളൂ​ർ, മെ​ഡി​ക്ക​ൽ​കോ​ള​ജ്, പ​ട്ടം, ക​ണ്ണ​മ്മൂ​ല എ​ന്നീ വാ​ർ​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. മു​ഴു​വ​ന്‍ വാ​ർ​ഡു​ക​ളി​ലെ​യും കൗ​ൺ​സി​ല​ർ​മാ​രും ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ൺ​വീ​ന​റു​മാ​യി ജ​ന​കീ​യ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. മേ​യ​ർ ചെ​യ​ർ​പേ​ഴ്സ​ണും സെ​ക്ര​ട്ട​റി ക​ൺ​വീ​ന​റു​മാ​യി ന​ഗ​ര​സ​ഭാ​ത​ല ജ​ന​കീ​യ സ​മി​തി​യും രൂ​പീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ​ത​ല ജ​ന​കീ​യ സ​മി​തി​യി​ൽ ഉ​ള്ളൂ​ർ തോ​ട് ഒ​ഴു​കു​ന്ന പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ​മാ​ർ, ബ​ന്ധ​പ്പെ​ട്ട കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​രാണ് അം​ഗ​ങ്ങ​ൾ. ന​വം​ബ​ർ ഒ​ന്നി​ന് ഉ​ള്ളൂ​ർ തോ​ട് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. കാ​ലാ​വ​സ്ഥ പ്ര​വ​ച​നാ​തീ​ത​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് പ്ര​കൃ​തി​യേ​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ​ക്കാ​ക്കി ജ​ലാ​ശ​യ​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ഉ​ള്ളൂ​ർ തോ​ട് ന​വീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ മു​ഴു​വ​ന്‍ ന​ഗ​ര​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണം മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.