പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, October 25, 2021 11:20 PM IST
വി​ഴി​ഞ്ഞം: സ്നേ​ഹം ന​ടി​ച്ച് യു​വാ​ക്ക​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്ത്ര​ണ്ടു​കാ​രി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് മൂ​ന്ന് ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി മേ​ൽ​പ്പാ​ല​ത്ത് നി​ലാ​വ​ണി​വി​ള​യി​ൽ പ്ര​ദീ​പ് (25), വി​ള​വ​ൻ​കോ​ട് അ​യ​ന്തി​വി​ള​വീ​ട്ടി​ൽ മെ​ർ​ളി​ൻ(29) എ​ന്നി​വ​രെ പൂ​വാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ 21 ന് ​ഉ​ച്ച​യോ​ടെ അ​രു​മാ​നൂ​ർ ബ​സ്‌​ സ്റ്റോപ്പിൽ നി​ന്നാ​ണ് കു​ട്ടി​യെ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ പ​രാ​തി സ്വീ​ക​രി​ച്ച പൂ​വാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും മൊ​ബൈൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ തെ​ര​ച്ചി​ൽ വ​ഴി​മു​ട്ടി. കു​ട്ടി​യു​ടെ ഫോ​ൺ ന​മ്പ​ർ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി.
സം​ഭ​വ ദി​വ​സം നി​ര​ന്ത​രം വി​ളി​ച്ച​ത് ത​മി​ഴ്നാ​ട്ടു​കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണം അ​ങ്ങോ​ട്ട് വ്യാ​പി​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നാ​യി നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം സി​ഐ അ​ജി​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് സം​ഘ​ങ്ങ​ൾ രൂ​പി​ക​രി​ച്ചു.
ഇ​തി​നി​ട​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ മൊ​ബൈ​ൽ ഓ​ൺ ചെ​യ്ത് സു​ഹൃ​ത്തി​നെ വി​ളി​ച്ച​ത് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും ത​മി​ഴ്നാ​നാ​ട് രാ​മ​നാ​ഥ​പു​ര​ത്ത് എ​ത്തി​യ​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലി​സി​ലെ ഒ​രു സം​ഘം ഉ​ട​ൻ ത​ന്നെ അ​ങ്ങോ​ട്ട് തി​രി​ച്ചു.​പ്ര​ദീ​പി​ന്‍റെ ബ​ന്ധു​വീ​ട്ടി​ൽ രാ​മ​നാ​ഥ​പു​രം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ന്വേ​ഷ​ക​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് കു​ട്ടി​യു​മാ​യി സം​ഘം മു​ങ്ങി.
പോ​കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ വീ​ണ്ടും സ്വി​ച്ച് ഓ​ഫാ​ക്കി​യ​തോ​ടെ പോ​ലീ​സ് വ​ട്ടം​ക​റ​ങ്ങി.
23 ന് ​രാ​വി​ലെ രാ​മേ​ശ്വ​ര​ത്ത് നി​ന്ന് സം​ഘം പേ​ച്ചി​പ്പാ​റ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം പേ​ച്ചി​പ്പാ​റ​യി​ൽ എ​ത്തി​യ ശേ​ഷം കു​ട്ടി പി​താ​വി​നെ വി​ളി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ വ​ഴി​തെ​ളി​ച്ച​ത്.
ട​വ​ർ ലൊ​ക്കേ​ഷ​ഷ​ൻ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പേ​ച്ചി​പ്പാ​റ​യിലേക്ക് തി​രി​ച്ചു.​ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെകു​ട്ടി​യെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ​യും പി​ടി​കൂ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.​
കു​ട്ടി​യെ മാ​താ​വി​നൊ​പ്പം വി​ട്ട​യ​ച്ചു.​ഡി​വൈ​എ​സ്പി​ക്കും സി​ഐ​ക്കു​മൊ​പ്പം പൂ​വാ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ ജോ​സ്, അ​ഭ​യ​ൻ, എ​എ​സ്ഐ ഷാ​ജി ,സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ഭാ​ക​ര​ൻ, വി​ൽ​സ്, മി​നി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ഷാ​ജ​ൻ, പ്ര​വീ​ൺ​ദാ​സ് എ​ന്നി​വ​ർ അ​റ​സ്റ്റി​നും അ​ന്വേ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.