സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, October 25, 2021 11:24 PM IST
പോ​ത്ത​ൻ​കോ​ട്: മ​ദ്യ​പി​ച്ച് ക​ട​യു​ടെ മു​ന്നി​ൽ ബ​ഹ​ളം വ​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദി​ച്ച മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ന് ​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹോം ​അ​പ്ല​യ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ഷം​നാ​ദ് (39) നാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റത്.
സം​ഭ​വ​ത്തി​ൽ പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (26), സ​മ​ർ​ഥ് രാ​ജ്(22), വി​നു മോ​ഹ​ൻ (26) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷം​നാ​ദീ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.