അ​നി​ൽ​കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Tuesday, October 26, 2021 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ വീ​ട്ടു​ക​രം ത​ട്ടി​പ്പു കേ​സി​ൽ ശ്രീ​കാ​ര്യം സോ​ണ​ൽ ഓ​ഫീ​സ് കാ​ഷ്യ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. കേ​സ് ന​ട​പ​ടി​ക​ൾ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ നാ​ലു മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ​ക്കു പു​റ​മേ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രു​ന്നോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.
പ്ര​തി വ്യാ​ജ​മാ​യി ച​മ​ച്ച രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള ത​ട്ടി​പ്പു രീ​തി​ക​ൾ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ അ​റി​യു​വാ​ൻ ക​ഴി​യു​ക​യു​ള്ളു എ​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ന്ന​തെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. ശ്രീ​കാ​ര്യം സോ​ണി​ൽ 5,12,785 രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത് ശ്രീ​കാ​ര്യം സോ​ണി​ലാ​യി​രു​ന്നു. ഈ ​ഓ​ഫീ​സി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ബി​ജു​വി​നെ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ബി​ജു ഒ​ന്നാം പ്ര​തി​യും അ​നി​ൽ​കു​മാ​ർ ര​ണ്ടാം പ്ര​തി​യു​മാ​ണ്.