സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കി​യാ​ൽ വി​തു​ര ഫ​യ​ർ​സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം:​മു​ഖ്യ​മ​ന്ത്രി
Tuesday, October 26, 2021 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ചി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി സ​ർ​ക്കാ​രി​നു ന​ൽ​കി​യാ​ൽ വി​തു​ര ഫ​യ​ർ സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ ജി.​സ്റ്റീ​ഫ​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.​വി​തു​ര, തൊ​ളി​ക്കോ​ട് വി​ല്ലേ​ജു​ക​ളി​ൽ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യി​ല്ല.
നി​ല​വി​ൽ വി​തു​ര ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 2014ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ്. വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ ക്വാ​ർ​ട്ടേ​ഴ്സാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. അ​വി​ടെ ഫ​യ​ർ സ്റ്റേ​ഷ​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക എ​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്തും.​താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ​ൽ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.polyadmission.org/let .