അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, October 26, 2021 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ശു​ചീ​ക​ര​ണ തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​യ്ക്കു​ന്ന​വ​രു​ടെ മ​ക്ക​ള്‍​ക്കാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്രീ​മെ​ട്രി​ക് സ്കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2021-22 അ​ധ്യാ​യ​ന വ​ര്‍​ഷം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ ഒ​ന്നു മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.
വ​രു​മാ​ന പ​രി​ധി​യി​ല്ല. തു​ക​ല്‍ ഉ​രി​ക്ക​ല്‍, തു​ക​ല്‍ ഉ​റ​ക്കി​ട​ല്‍, പാ​ഴ്‌വ​സ്തു​ക്ക​ള്‍ പെ​റു​ക്കി വി​ല്‍​ക്ക​ല്‍, മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ല്‍ എ​ന്നീ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ മ​ക്ക​ളാ​ണ് അപേക്ഷ​ക​രെ​ന്ന് തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യി​ല്‍ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​തം പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ​ക​ള്‍ അ​ത​ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​വം​ബ​ര്‍ 15 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0471 2314238, 0471 2314232.