മ്ലാ​വ് കി​ണ​റ്റി​ൽ വീ​ണു
Tuesday, October 26, 2021 11:23 PM IST
വെ​മ്പാ​യം: കി​ണ​റ്റി​ൽ വീ​ണ മ്ലാ​വി​നെ (ക​ല​മാ​ൻ) ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. പി​ര​പ്പ​ൻ​കോ​ട് വാ​ധ്യാ​രു​കോ​ണ​ത്ത് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ക്ലാ​വി​ഡി​ന്‍റെ കി​ണ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ്ലാ​വ് വീ​ണ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

40 അ​ടി ആ​ഴ​വും 15 അ​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ല​ക​പ്പെ​ട്ട മ്ലാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​ജി​ത് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ടി. ജോ​ർ​ജ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ സേ​ന​യി​ലെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ ഷി​ബി​ൻ ഗി​രീ​ഷ് കി​ണ​റ്റി​ലി​റ​ങ്ങി മ്ലാ​വി​നെ പു​റ​ത്തെ​ടു​ത്തു.

തു​ട​ർ​ന്ന് പാ​ലോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് എ​ത്തി​യ വ​ന​പാ​ല​ക​ർ​ക്ക് മ്ലാ​വി​നെ കൈ​മാ​റി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സു​മി​ത്ത്, സ​ജി​ത്ത് കു​മാ​ർ, ഹോം​ഗാ​ർ​ഡു​മാ​രാ​യ സ​തീ​ശ​ൻ, സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മീ​പ​ത്ത് വ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​ഴു​ക്കി​കി​ൽ​പ്പെ​ട്ടാ​കും മ്ലാ​വെ​ത്തി​യ​തെ​ന്ന് വ​ന പാ​ല​ക​ർ പ​റ​ഞ്ഞു.