പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന ആ​വ​ശ്യം സ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
Wednesday, October 27, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ലാ​ത്വി​യ​ൻ സ്വ​ദേ​ശി​നി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​വി​ൽ സ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും അ​ഭി​പ്രാ​യം തേ​ടി ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.
2018 ഏ​പ്രി​ൽ 20നാ​ണ് ലാ​ത്വി​യ​ൻ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് അ​ന്ന​ത്തെ ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 2018 ഓ​ഗ​സ്റ്റ് 29ന് ​കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കേ​സ് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​പാ​കെ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്.
കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി ജി. ​മോ​ഹ​ൻ​രാ​ജി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. കേ​സ് 2022 ഫെ​ബ്രു​വ​രി 18ലേ​ക്ക് മാ​റ്റി.​കേ​സി​ൽ പു​തി​യ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചു. കേ​ര​ള​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ കേ​സ് അ​തി​വേ​ഗ കോ​ട​തി​ക്ക് കൈ​മാ​റി ലാ​ത്വി​യ​ൻ സ്വ​ദേ​ശി​നി​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.