മു​ട്ട​ത്ത​റ സ്വീ​വ​റേ​ജ് പ​ദ്ധ​തി : ന​വം​ബ​ർ ര​ണ്ടി​ന് ഉ​ന്ന​ത​ത​ല​യോ​ഗം
Wednesday, October 27, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം- മു​ട്ട​ത്ത​റ സ്വീ​വ​റേ​ജ് പ​ദ്ധ​തി നി​ർ​വ​ഹ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ന​വം​ബ​ർ ര​ണ്ടി​ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കു​മെ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. അ​ടു​ത്ത മാ​ർ​ച്ചോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​ച്ച റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ചെ​ളി​ക്കു​ള​മാ​യ പ്ര​ദേ​ശ​ത്തു കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ഇ​ഴ​യു​ന്ന പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ങ്ങു​ന്നി​ല്ല. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മ​ന്നും ക​ട​കം​പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​ക്കാ​യി 110 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ര​ശും​മൂ​ട്-​കു​ഴി​വി​ള, കു​ഴി​വി​ള-​ക​രി​മ​ണ​ൽ, ഉ​ള്ളൂ​ർ-​ആ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.