അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, October 27, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം : ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ സ്റ്റ​ഡീ​സി​ന്‍റെ (കി​റ്റ്സ്) എ​സ്ആ​ർ​എം റോ​ഡി​ലു​ള്ള എ​റ​ണാ​കു​ളം സെ​ന്‍റ​റി​ൽ ഒ​രു വ​ർ​ഷ​ത്തെ പി​ജി ഡി​പ്ലോ​മ ഇ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ടൂ​റി​സം കോ​ഴ്സി​ലേ​ക്ക് അ​ഞ്ചാം തീ​യ​തി വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം (അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തി പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം). വി​ജ​യ​ക​ര​മാ​യി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഓ​പ്പ​റേ​ഷ​ൻ രം​ഗ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​ക​ളി​ലേ​ക്കും പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ, ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ മു​ത​ലാ​യ ത​സ്തി​ക​ക​ളി​ലേ​ക്കും നി​ര​വ​ധി ജോ​ലി​സാ​ധ്യ​ത​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു.വി​ശ​ദ​വി​വ​ര​ത്തി​നു ഓ​ഫീ​സി​ൽ നേ​രി​ട്ടോ 0484-2401008 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.