വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
Wednesday, October 27, 2021 11:29 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ പു​ന്നാം​ക​രി​ക്ക​ക​ത്തു പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണ​വും, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, ര​ണ്ടു ലാ​പ്ടോ​പ്പ് എ​ന്നി​വ അ​പ​ഹ​രി​ച്ചു. പ്ര​വാ​സി​യാ​യ ന​ജു​മു​ദീ​ന്‍റെ പൂ​വ​ച്ച​ൽ പു​ന്നാം​ക​രി​ക്ക​കം ജ​മീ​ല മ​ൻ​സി​ലിലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
ന​ജു​മു​ദി​ന്‍റെ ഭാ​ര്യ ഷെ​ഹ​ന​യും മ​ക്ക​ളും ചൊ​വാ​ഴ്ച്ച സു​ഖ​മി​ല്ലാ​തെ കി​ട​ക്കു​ന്ന മാ​താ​വി​നെ കാ​ണാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മേ​ഷ​ണം.​ഇ​ന്ന​ലെ രാ​വി​ലെ ഭ​ർ​തൃ​മാ​താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് പി​ന്നി​ലെ വാ​തി​ൽ തു​റ​ന്നാ​ണ് പു​റ​ത്തേ​ക്ക് പോ​യ​ത്. പ്ര​ധാ​ന വാ​തി​ൽ പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്നു മോ​ഷ്ടാ​വ് മു​റി​ക​ൾ കു​ത്തി തു​റ​ന്ന് അ​ല​മാ​ര​ക​ളി​ലും ക​ബോ​ർ​ഡു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെടെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും വ​ലി​ച്ചു വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ ന​ട​ത്തി.