അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Sunday, November 21, 2021 11:33 PM IST
പാ​റ​ശാ​ല: അ​മി​ത ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ നി​ന്നും 25 ട​ണ്ണോ​ളം അ​ധി​കം ഭാ​രം ക​യ​റ്റി​യാ​ണ് ലോ​റി​ക​ൾ ദേ​ശീ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ട്ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
പാ​റ​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി ലെ​വ​ലി​ൽ മാ​ത്ര​മേ ക​യ​റ്റാ​വൂ എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ബോ​ഡി​ലെ​വ​ലി​ൽ നി​ന്നും അ​ര​മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ ഭാ​രം ക​യ​റ്റി ലോ​റി​ക​ൾ പാ​യു​ന്ന​ത്.
അ​മി​ത​ഭാ​രം ക​യ​റ്റി​യെ​ന്ന പേ​രി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രും, പോ​ലീ​സും ഏ​തെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളെ പി​ടി​ച്ചു പെ​റ്റി ചു​മ​ത്തി വി​ടു​ന്ന​ത​ല്ലാ​തെ മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.