കെ​ട്ടി​ട നി​കു​തി : കു​ടി​ശി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, November 26, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ മെ​യി​ന്‍ ഓ​ഫീ​സ് പ​രി​ധി​യി​ലെ വ​ഞ്ചി​യൂ​ർ, ക​വ​ടി​യാ​ർ എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​യും ശ്രീ​കാ​ര്യം സോ​ണ​ൽ പ​രി​ധി​യി​ലെ ശ്രീ​കാ​ര്യം, ചെ​ല്ല​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി, പൗ​ഡി​ക്കോ​ണം, ഞാ​ണ്ടൂ​ർ​ക്കോ​ണം എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​യും ഫോ​ർ​ട്ട് സോ​ണ​ൽ പ​രി​ധി​യി​ലെ പൂ​ന്തു​റ, അ​മ്പ​ല​ത്ത​റ, ക​മ​ലേ​ശ്വ​രം, ക​ളി​പ്പാം​കു​ളം, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ന്‍​പ​ള്ളി, കാ​ല​ടി, ആ​റ്റു​കാ​ൽ, ചാ​ല, മ​ണ​ക്കാ​ട്, കു​ര്യാ​ത്തി, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ് എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​യും ക​ര​ട് കു​ടി​ശി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2021-22 ഒ​ന്നാം അ​ർ​ദ്ധ​വ​ർ​ഷം നി​കു​തി ഒ​ടു​ക്കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള കു​ടി​ശി​ക ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ലി​സ്റ്റ് ന​ഗ​ര​സ​ഭ മെ​യി​ന്‍ ഓ​ഫീ​സി​ലും ന​ഗ​ര​സ​ഭ വെ​ബ്സൈ​റ്റി​ലും സ​ഞ്ച​യ സൈ​റ്റി​ലും സോ​ണ​ൽ ഓ​ഫീ​സി​ലും ല​ഭ്യ​മാ​ണ്. ലി​സ്റ്റി​ന്മേ​ൽ പ​രാ​തി​യു​ള്ള​വ​ർ നി​ശ്ചി​ത ഫോ​റ​ത്തി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ക്ഷേ​പം ന​ൽ​ക​ണ​മെ​ന്നും ഫോം ​മെ​യി​ന്‍ ഓ​ഫീ​സി​ലും സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും ന​ഗ​ര​സ​ഭ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.