ദീ​പ ശി​ഖാ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, November 26, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ൾ കേ​ര​ള സോ​ൾ​ജി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സ് അ​ഡ്മി​നി​സ്റേ​റ്റ​ർ ടീ​മി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ​മാ​ർ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് ന​ട​ത്തു​ന്ന ദീ​പ ശി​ഖാ​യാ​ത്ര​യ്ക്ക് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കാ​സ​ർ​ഗോ​ട്ടു​നി​ന്ന് ആ​രം​ഭി​ച്ച ദീ​പ ശി​ഖാ പ്ര​യാ​ണ​യാ​ത്ര ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൈ​നി​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ര​മ്യ സു​ധീ​ർ, ഗി​രി​ജ, കൗ​ൺ​സി​ല​ർ​മാ​രാ​യ നി​തി​ൻ , ഷീ​ല, ശ്രീ​പാ​ദം സ്റ്റേ​ഡി​യം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ർ​സി​സി​ക്ക് മു​ന്നി​ൽ
പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി

മെ​ഡി​ക്ക​ൽ​കോ​ള​ജ്: ആ​ർ​സി​സി​യി​ൽ കാ​ൻ​സ​ർ​രോ​ഗി​ക​ൾ​ക്കു​ള്ള 15 ഇ​ന അ​വ​ശ്യ മ​രു​ന്നി​ന്‍റെവി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഉ​ള്ളൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​സി​സി​ക്ക് മു​ന്നി​ൽ ക​രു​ണ യാ​ചി​ച്ച് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ള്ളൂ​ർ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​മ്പ​ഴ​ന്തി അ​നി​ൽ, മു​ൻ കൗ​ൺ​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​ർ, ജോ​സ്, സോ​ള​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.