കോ​വ​ളം ബീ​ച്ചി​ൽ ശു​ചീ​ക​ര​ണം: ക​ട​ലി​ൽ​നി​ന്ന് ല​ഭി​ച്ച​ത് ഒ​രു ട​ണ്ണി​ലേ​റെ മാ​ലി​ന്യം
Saturday, November 27, 2021 11:18 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം ബീ​ച്ചി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞ​വു​മാ​യി ഇ​റ​ങ്ങി​യ ടൂ​റി​സം മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ന്ന​ലെ ക​ട​ലി​ൽ​നി​ന്ന് മാ​ത്രം ല​ഭി​ച്ച​ത് ഒ​രു ട​ണ്ണി​ലേ​റെ മാ​ലി​ന്യം.

പ്ലാ​ന​റ്റ് ഓ​ഷ്യ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ണ്ട് സ​ഫാ​രി, ഫ്ളൈ ​കോ​വ​ളം , എ​ക്കോ പ്രി​സ​ർ​വ് എ​ന്നി​വ​ർ കോ​വ​ള​ത്തെ ഗ്രോ​വ് ബീ​ച്ചി​ലെ 100 മീ​റ്റ​ർ ഏ​രി​യാ​യി​ൽ ക​ട​ലി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ഒ​രു ട​ൺ മാ​ലി​ന്യ കൂ​മ്പാ​രം ല​ഭി​ച്ച​ത്. മ​ഴ​ക്കാ​ല​ത്ത് കു​ത്തി​യൊ​ലി​ച്ച് ക​ട​ലി​ലെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് ഏ​റെ​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്കൂ​ബാ ഡൈ​വേ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​ലി​നു​ള്ളി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ശേ​ഖ​രി​ച്ച മാ​ലി​ന്യം ത​രം​തി​രി​ച്ച് സം​സ്ക​രി​ക്കാ​നാ​യി എ​ക്കോ​പ്രി​സ​ർ​വി​ന് കൈ​മാ​റി.