പോ​ലീ​സി​നെ ത​ട​ഞ്ഞ 30 പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, November 27, 2021 11:20 PM IST
വി​തു​ര : കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ ത​ട​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ മു​പ്പ​തു​പേ​ർ​ക്കെ​തി​രെ കേ​സ്.​തൊ​ളി​ക്കോ​ട് ജം​ഗ്ഷ​നി​ലെ ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യ്ക്ക് സ​മീ​പം ക​ട ന​ട​ത്തു​ന്ന തേ​വ​ൻ​പാ​റ കു​ന്നി​ൽ​വീ​ട്ടി​ൽ ന​വാ​സി​ന്‍റെ ക​ട​യ്ക്ക് മു​ന്നി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ നീ​ക്കു​ന്ന​തു​മാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
ക​ട​യ്ക്കു​മു​ന്നി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നാ​ണ് ക​ട​യ്ക്കു​മു​ന്നി​ലെ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ക​ണ്ടാ​ല​റി​യാ​വു​ന്ന മു​പ്പ​തു പേ​ർ​ക്കെ​തി​രെ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ത്തു.