മു​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രൻ മ​രി​ച്ച​നി​ല​യി​ൽ
Sunday, November 28, 2021 2:50 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മു​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വീ​ടി​നു​സ​മീ​പം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല ചെ​ഞ്ചേ​രി പ​ണ​യി​ൽ വീ​ട്ടി​ൽ ജി​ൻ​സ് ജോ​സ​ഫ് (39) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ൻ​റെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്തെ ഒ​രു മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യാ​കാം ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കോ​വി​ഡ് കാ​ല​ത്ത് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി ഇ​ദ്ദേ​ഹം നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​രേ​ത​നാ​യ ജോ​സ​ഫ്-​വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. മ​ണ്ണ​ന്ത​ല പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.