കേ​ര​ള​ത്തി​ലേ​ത് വി​ക​സ​ന​ത്തി​നു നേ​രേ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ : കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, November 28, 2021 11:35 PM IST
പേ​രൂ​ർ​ക്ക​ട: വി​ക​സ​ന​ത്തി​നു നേ​രേ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ സ​ർ​വേ ന​ട​ത്താ​ൻ​പോ​ലും ക​ല്ലി​ടു​ന്ന ഗ​തി​കേ​ടി​ലാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​ൺ​ഗ്ര​സ് വാ​ഴോ​ട്ടു​കോ​ണം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​പ്പാ​ട് എം. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ശ​ശി​ത​രൂ​ർ എം​പി ആ​ദ​രി​ച്ചു. ഡി. ​സു​ദ​ർ​ശ​ന​ൻ, ശാ​സ്ത​മം​ഗ​ലം മോ​ഹ​ന​ൻ, ആ​ർ. രാ​ജ​ൻ കു​രു​ക്ക​ൾ, ച​ന്ദ്ര​ശേ​ഖ​ര​ൻ, വെ​ള്ളൈ​ക്ക​ട​വ് വേ​ണു​കു​മാ​ർ, നെ​ട്ട​യം മു​ര​ളി, ഡി. ​പ്ര​ദീ​പ് കു​മാ​ർ, ചി​ത്രാ​ന​ഗ​ർ പ്ര​ദീ​പ്കു​മാ​ർ, അ​ജി​കു​മാ​ർ, നി​സാ​മു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.