ക​ഥ പ്ര​കാ​ശ​നം ചെ​യ്തു
Sunday, November 28, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ ഒ​ന്പ​തു പേ​ജു​ക​ളി​ൽ കു​റി​ച്ചി​ട്ട് ലോ​ക ശ്ര​ദ്ധ നേ​ടി​യ താ​ന്യ എ​ന്ന റ​ഷ്യ​ൻ ബാ​ലി​ക​യു​ടെ ജീ​വി​തം വി​വ​രി​ക്കു​ന്ന പു​സ്ത​കം താ​ന്യ സാ​വി​ച്ചെ​വ​യു​ടെ ക​ഥ പ്ര​കാ​ശ​നം ചെ​യ്തു.
റ​ഷ്യ​യു​ടെ ഓ​ണ​റ​റി കോ​ണ്‍​സു​ലും റ​ഷ്യ​ൻ ഹൗ​സ് ഡ​യ​റ​ക്ട​റു​മാ​യ ര​തീ​ഷ് സി. ​നാ​യ​ർ ര​ചി​ച്ച പു​സ്ത​കം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ്ര​കാ​ശ​നം ചെ​യ്തു.
ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ൻ ടി. ​പി. ശ്രീ​നി​വാ​സ​ൻ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. റ​ഷ്യ​ൻ ഹൗ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ക​വി​ത നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​ജാ​ജി മാ​ത്യു തോ​മ​സ്, റോ​സ് മേ​രി, ര​തീ​ഷ് സി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​വാ​വി​നെ
ആ​ക്ര​മി​ച്ച കേ​സ്:
പ്ര​തി പി​ടി​യി​ൽ

കാ​ട്ടാ​ക്ക​ട: വ്യ​ക്തി വി​രോ​ധം മൂ​ലം യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പേ​യാ​ട് സ്വ​ദേ​ശി സ​ന്തോ​ഷി​നെ (25) ആ​ക്ര​മി​ച്ച കേ​സി​ൽ വി​ള​പ്പി​ൽ കൊ​ല്ലം​കോ​ണം പോ​ങ്ങി​ൻ​വി​ള ആ​ബി​ദാ മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​യി​ൻ​കീ​ഴ് സി​ഐ എ.​വി. സൈ​ജു, എ​സ്ഐ ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.