വ​നി​താ വാ​യ​നാ​ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, November 29, 2021 11:34 PM IST
നേ​മം: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ വാ​യ​നാ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.​താ​ലൂ​ക്കി​ലെ 17 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ചൂ​റി​ലേ​റെ​പ്പേ​ർ പ​ങ്കെ​ടു​ത്തു. പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് വാ​യ​നാ മ​ത്സ​രം നേ​മം ഗ​വ.​യു​പി​എ​സി​ൽ ന​ട​ത്തി.​സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​മ​ല്ലി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.എ.​എ​സ്. മ​ൻ​സൂ​ർ ,കെ.​എ​സ്. പ്ര​ദീ​പ്, കെ.​സ​തീ​ഷ്ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.