വ​ക്കം മൗ​ല​വി പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Monday, November 29, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ക്കം മൗ​ല​വി​യും കേ​ര​ള ന​വോ​ത്ഥാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ വ​ക്കം മൗ​ല​വി ഫൗ​ണ്ടേ ഷ​ൻ ട്ര​സ്റ്റ് കോ​ളജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ൻ.​ബി. ല​ക്ഷ്മി (പ​ന​ന്പ​ള്ളി മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ചാ​ല​ക്കു​ടി) അ​ന​ഘ ജ്യോ​തി​ഷ് (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, തി​രു​വ​ന​ന്ത​പു​രം) പി. ​എ​സ്.​അ​നു (എ​സ്എ​ൻ വി​മ​ൻ​സ് കോ​ള​ജ്, കൊ​ല്ലം) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക്പ​തി​നാ​യി​രം, ഏ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റ്, അ​യ്യാ​യി​രം രൂ​പ​യും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.