മ​ഴ​: ചി​റ​ക്കാ​ണി വാ​ർ​ഡി​ൽ വ്യാ​പ​ക​നാ​ശം
Monday, November 29, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചി​റ​ക്കാ​ണി വാ​ർ​ഡി​ലെ വേ​ങ്കോ​ട്, കു​ഞ്ചം, മു​ണ്ടേ​ക്കോ​ണം പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.​
പ​രി​യാ​രം വേ​ങ്കോ​ട് റോ​ഡി​ലെ മു​ള​വൂ​ർ​ക്കോ​ണം പു​ന​ക്കോ​ട് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണു.​വേ​ങ്കോ​ട് പു​ന​ക്കോ​ട് ജോ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ണു.
പു​ന​ക്കോ​ട് മ​ഞ്ജു​ഷ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് മ​ണ്ണി​ടി​ഞ്ഞു വീ​ട് അ​പ​ക​ട​സ്ഥി​തി​യി​ലാ​യി.​മു​ണ്ടേ​ക്കോ​ണം സ​ന്ധ്യ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഭി​ത്തി ത​ക​ർ​ന്ന് വീ​ടി​നു വി​ള്ള​ലു​ണ്ടാ​യി. മു​ണ്ടേ​ക്കോ​ണം ത​ങ്ക​മ​ണി​യു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. ചി​റ​ക്കാ​ണി ഏ​ലാ​യി​ൽ വെ​ള്ളം ക​യ​റി വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.