സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Tuesday, November 30, 2021 11:05 PM IST
നെ​ടു​മ​ങ്ങാ​ട് : യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ പൂ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​ള്ള​നാ​ട് കൂ​വ​ക്കു​ടി സ്വ​ദേ​ശി അ​രു​ണിനെ(26)​ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ന് സ​മീ​പം മു​നീ​ർ മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബി.​ഹാ​ജ(22), നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​സ്. അ​മീ​ർ(22) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കു​ത്തേ​റ്റ യു​വാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ 23ന് ​നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ​യും കി​ഴ​ക്കേ ബം​ഗ്ലാ​വ് പ​രി​സ​രത്തു വ​ച്ചാ​ണ് ഒ​രു സം​ഘം ആ​നാ​ട് സ്വ​ദേ​ശി സൂ​ര​ജിനെ (23)​ ആ​ക്ര​മി​ച്ച​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സാ​ക്ഷി പ​റ​ഞ്ഞു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​രു​ണി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
അ​രു​ണി​ന്‍റെ ക​ഴു​ത്തി​ന് താ​ഴെ കു​ത്തി​യ ക​ത്തി തു​ള​ച്ചു ക​യ​റി ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.