ത​ക​ർ​ന്ന റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Tuesday, November 30, 2021 11:40 PM IST
കാ​ട്ടാ​ക്ക​ട: ത​ക​ർ​ന്നു കി​ട​ക്കു​ന്ന നെ​ടും​കു​ഴി​തി​ന​വി​ള-​പ​രു​ത്ത​ൻ​പാ​റ- മൈ​ലാ​ടി റോ​ഡി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടും​കു​ഴി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.
റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് മു​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. ബൈ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് രാ​ജ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ത്സ്യ
വി​ല്‍​പ്പനക്കാരിക്ക്
വെ​ട്ടേ​റ്റ​താ​യി
പ​രാ​തി

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്കു സ​മീ​പം മ​ത്സ്യം വി​ല്‍​ക്കാ​നെ​ത്തി​യ സ്ത്രീ​ക്ക് വെ​ട്ടേ​റ്റ​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​തി​യ​തു​റ സ്വ​ദേ​ശി​നി മ​ല്ലി​ക​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.