വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കും വീ​ടൊ​രു​ങ്ങി
Tuesday, November 30, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​യ​ത്തം​ഗ​വും, ന​ഗ​രൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സും, പോ​ലീ​സ് അ​സോ​സി​യേ​ഷ​നും കൈ​കോ​ർ​ത്തു നി​ർ​ധ​ന​യാ​യ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കും വീ​ടൊ​രു​ങ്ങി. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് ശീ​മ​വി​ള മ​ഠ​ത്തു​വി​ളാ​കം വീ​ട്ടി​ലെ ശാ​ര​ദാ​മ്മ​യ്ക്കാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ​യും, ന​ഗ​രൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ വീ​ട് ഒ​രു​ങ്ങി​യ​ത്.​മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു ശാ​ര​ദ​യും മ​ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. 23 വ​ർ​ഷം മു​ൻ​പ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ച വീ​ടാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് പു​തി​യ ഭ​വ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​ടം നേ​ടാ​നാ​യി​ല്ല.

വാ​ർ​ഡു​മെ​മ്പ​റാ​യ ഷീ​ലാ​കു​മാ​രി സ​ഹോ​ദ​രി​യാ​യ ഡോ​ക്ട​ർ ജ​യ​കു​മാ​രി​യും ഇ​വ​ർ​ക്ക് വീ​ട് വ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വ​ഴി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​തും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ ശാ​ര​ദാ​മ്മ​യ്ക്ക് വീ​ടൊ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ന​ഗ​രൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സും ചേ​ർ​ന്ന് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു , ന​ഗ​രൂ​ർ എ​സ്എ​ച്ച്ഒ ഷി​ജു, പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല കു​മാ​രി ,കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ കൃ​ഷ്ണ​ലാ​ൽ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ല​യ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.