സം​സ്ഥാ​ന​ത്തു​ട​നീ​ളം 15 ല​ക്ഷം തെ​ങ്ങി​ൻ തൈ​ക​ൾ നട്ടുപി​ടി​പ്പി​ക്കും : മ​ന്ത്രി പി.​പ്ര​സാ​ദ്
Wednesday, December 1, 2021 11:23 PM IST
മ​ണ​മ്പൂ​ർ: സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ടു​ത്ത​വ​ർ​ഷം 15 ല​ക്ഷം തെ​ങ്ങി​ൻ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്.
കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ കേ​ര​ഗ്രാ​മം പ​ദ്ധ​തി മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലെ250 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ക​വ​ല​യൂ​ർ ഗു​രു​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​എം. രാ​ജു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​താ സു​ന്ദ​രേ​ശ​ൻ, മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ന​ഹാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ​ദ​ർ​ശി​നി, വ​ർ​ക്ക​ല ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ്രേ​മ​വ​ല്ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.