നെ​ടു​മ​ങ്ങാ​ട് -മ​ഞ്ച - അ​രു​വി​ക്ക​ര റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണം
Wednesday, December 1, 2021 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ നെ​ടു​മ​ങ്ങാ​ട് മ​ഞ്ച അ​രു​വി​ക്ക​ര റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്ന് പ​റ​യു​ന്പോ​ഴും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മാ​ത്രം ന​ട​ക്കു​ന്നി​ല്ലെ​ന്നും നി​ല​വി​ല​ത്തെ അ​വ​സ്ഥ​യി​ൽ ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും കെ​എ​സ്ഇ​ബി ഓ​ഫീ​സ്,വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് നി​ര​വ​ധി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നും ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വീ​തി​കു​റ​ഞ്ഞ ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ് നെ​ടു​മ​ങ്ങാ​ട് നി​ന്നും അ​രു​വി​ക്ക​ര ഡാം ​റി​സ​ർ​വോ​യ​റി​ൽ പോ​കു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ് ഈ ​റോ​ഡ്.