നാ​ടാ​ർ വി​ഭാ​ഗ​ത്തെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, December 2, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: ക്രി​സ്ത്യ​ൻ നാ​ടാ​ർ വി​ഭാ​ഗ​ത്തെ ഒ​ബി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​വും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള​തു​മാ​യി​രു​ന്നെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. നാ​ടാ​ർ ജ​ന​വി​ഭാ​ഗ​ത്തെ വ​ഞ്ചി​ച്ച മു​ഖ്യ​മ​ന്ത്രി മാ​പ്പു​പ​റ​യ​ണം.
102-ാം ഭ​ര​ണ​ഘ​ടാ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച് ഏ​തെ​ങ്കി​ലു​മൊ​രു വി​ഭാ​ഗ​ത്തെ ഒ​ബി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​ധി​കാ​രം രാ​ഷ്ട്ര​പ​തി​ക്കാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് 2021 ഫെ​ബ്രു​വ​രി ആ​റി​ന് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
ഇ​ത് നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്ന് അ​ന്നേ വ്യ​ക്ത​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ലെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.
ഒ​ബി​സി പ​ട്ടി​ക​യി​ൽ ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ പ്രാ​യോ​ഗി​ക​വും നി​യ​മ​പ​ര​വു​മാ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.