ക​ളി​ക്ക​ളം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 2, 2021 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി യൂ​ത്ത് ക്ല​ബു​ക​ള്‍ ത​മ്മി​ല്‍ വി​വി​ധ ഗ​യി​മു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഗെ​യിം ഇ​ന​ത്തി​ല്‍ ടീ​മു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന "ക​ളി​ക്ക​ള​ത്തി​ന്‍റെ' ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഡി.​സു​രേ​ഷ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഗെ​യിം സെ​റ്റി​ന്‍റെ ഫ്ലാ​ഗ്ഓ​ഫ് ജി​ല്ലാ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ അ​ന്‍​സാ​രി നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​സു​നി​ല്‍ , ഇം​പ്ലി​മെ​ന്‍റിം​ഗ് ഒാ​ഫീ​സ​ര്‍ ദി​ലീ​പ് കു​മാ​ര്‍,ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​സു​നി​ത,ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍മാ​രാ​യ ടി.​ആ​ര്‍.​ചി​ത്ര​ലേ​ഖ,ആ​ര്‍.​ശ്രീ​മ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വാ​സി കോ​ൺ​ഗ്ര​സ്
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട്: കേ​ര​ള​പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് തേ​മ്പാം​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് കെ​പി​സി സി ​നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ര​മ​ണി പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​മ​ന​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി​ലാ​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യ്,പ്ര​വാ​സി കോ​ൺ​ഗ്ര​സ് പു​ല്ല​മ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ജു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.