സ​ബ്ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്; തി​രു​വ​ന​ന്ത​പു​രം ജേ​താ​ക്ക​ൾ
Sunday, January 16, 2022 11:52 PM IST
പോ​ത്ത​ൻ​കോ​ട്: ര​ണ്ടു ദി​വ​സ​മാ​യി ക​രൂ​ർ ല​ക്ഷ്മീ വി​ലാ​സം ഹൈ​സ്ക്കൂ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല സ​ബ്ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ള​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​നും ധ്യാ​ൻ​ച​ന്ദ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ.​സി.​ലേ​ഖ വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡം​ഗം ഡി.​വി​മ​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ന​ജി​മു​ദീ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ.​ഉ​റൂ​ബ്, സ്കൂ​ൾ മാ​നേ​ജ​ർ പി.​പ്ര​വീ​ൺ, എ​സ്.​ശ​ശി​ധ​ര​ൻ​നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ജ, വ​ർ​ണ ല​തീ​ഷ്, കേ​ര​ള നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ടി.​സെ​യ്ന​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.