വി​ദ്യാ​ർഥി​നി​യു​ടെ കൊ​ല​പാ​ത​കം സം​ശ​യം വീ​ട്ടു​കാ​രി​ലേ​ക്ക് തി​രി​ച്ച് റ​ഫീ​ക്ക
Sunday, January 16, 2022 11:55 PM IST
വി​ഴി​ഞ്ഞം: വി​ദ്യാ​ർഥി​നി​യെ വ​ക​വ​രു​ത്തി​യ റ​ഫീ​ക്ക കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സി​നെ​യും പ​റ്റി​ച്ചു. കു​ട്ടി​ക്ക് വീ​ട്ടു​കാ​രെ ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച റ​ഫീ​ക്ക കൊ​ല​പാ​ത​ക​ത്തി​ന്‍റെ സം​ശ​യം വീ​ട്ടു​കാ​രി​ലേ​ക്ക് തി​രി​ച്ച് വി​ട്ടു.

ഇ​വ​രു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് ഇ​റ​ങ്ങി​ത്തി​രി​ച്ച പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി ബാ​ലി​ക​യു​ടെ വ​ള​ർ​ത്ത​ച്ഛ​നെ​യും വ​ള​ർ​ത്ത​മ്മ​യെ​യും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ത​ള​ർ​ത്തി. കു​റ്റം തെ​ളി​ഞ്ഞ​തോ​ടെ വ​ള​ർ​ത്തി​യ മ​ക​ളു​ടെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​ങ്ങ​ളു​ടെ ത​ല​യി​ൽ നി​ന്നും മാ​റി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ദ​മ്പ​തി​ക​ൾ .

2021 ജ​നു​വ​രി 14 നാ​ണ് ഇ​വ​രു​ടെ വ​ള​ർ​ത്തു​മ​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന​ത്. ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ തെ​ളി​ഞ്ഞ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​രെ തു​ട​ക്ക​ത്തി​ൽ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്തു.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന റ​ഫീ​ക്ക​യും മ​ക​ൻ ഷ​ഫീ​ക്കും ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ള്ളം പ​റ​ഞ്ഞ​തോ​ടെ സം​ശ​യ​ത്തി​ന്‍റെ മു​ന​ക​ൾ വീ​ട്ടു​കാ​രി​ലേ​ക്ക് തി​രി​ഞ്ഞു. ബാ​ലി​ക​യു​ടെ വ​ള​ർ​ത്ത​ച്ഛ​നെ​യും വ​ള​ർ​ത്ത​മ്മ​യെ​യും പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്തു. കു​റ്റം തെ​ളി​യി​ക്കാ​ൻ അ​ച്ഛ​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഉ​ള്ളം​കാ​ലി​ൽ ചൂ​ര​ൽ കൊ​ണ്ട് അ​ടി​ച്ചു. വി​വ​സ്ത്ര​നാ​ക്കി മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി പ​രി​ശോ​ധ​ന​യും പീ​ഡ​ന​വും ന​ട​ത്തി​യ​താ​യി ഇ​യാ​ൾ പ​റ​ഞ്ഞു.

മാ​താ​വി​നെ മാ​ന​സി​ക​മാ​യി പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക​യും ഇ​വ​രു​ടെ സ​ഹോ​ദ​ര പു​ത്ര​നെ​യും പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ മ​ക​നെ​യും ഭാ​ര്യ​യെ​യും കൈ​കു​ഞ്ഞി​ന് പാ​ല് പോ​ലും കൊ​ടു​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​രു​ത്തി​യ​താ​യും വീ​ട്ട​മ്മ പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന റ​ഫീ​ഖാ ബീ​വി​യെ​യും മ​ക​നെ​യും സം​ഭ​വ​ശേ​ഷം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച​ത്. പോ​ലീ​സി​ന്‍റെ മാ​ന​സി​ക പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നും സ​ഹോ​ദ​ര​ന്‍റെ മ​ക​നെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന ഭ​യ​ത്താ​ലും കു​റ്റം സ്വ​യം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ബാ​ലി​ക​യു​ടെ അ​മ്മ പ​റ​ഞ്ഞു.

പോ​ലീ​സു​കാ​ർ വീ​ട്ടി​ൽ നി​ന്നും ഒ​രു ത​ടി ക​ഷ്ണ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​കൊ​ണ്ടാ​ണ് മ​ക​ളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മൊ​ഴി​യി​ലെ പൊ​രു​ത്ത​ക്കേ​ട് തീ​ർ​ക്കാ​ൻ ഇ​വ​രെ നു​ണ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചു.

നു​ണ പ​രി​ശോ​ധ​ന​യ്ക്കാ​യി ഒ​പ്പി​ട്ടു​വാ​ങ്ങി​യ ഫ​യ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും വി​ധി വ​ന്നി​ല്ല. കൂ​ടാ​തെ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ കു​ടും​ബ വീ​ടാ​യ പാ​ലോ​ടു​ള്ള സ​ഹോ​ദ​രി​മാ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്​തെ​ങ്കി​ലും തു​മ്പൊ​ന്നും ല​ഭി​ച്ചി​ല്ല.

സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലും അ​ന്വേ​ഷ​ണ​വും തു​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രി​ൽ നി​ന്നും ബ​ന്ധു​ക്ക​ളി​ൽ നി​ന്നും കു​ടും​ബം അ​ക​ന്നു .പ​ല​രും സം​ശ​യ​ദൃ​ഷ്ടി​യോ​ടെ വീ​ക്ഷി​ച്ചു.

കു​റ്റം തെ​ളി​ഞ്ഞ​തോ​ടെ ആ​ശ്വാ​സ​മാ​യെ​ങ്കി​ലും ജീ​വ​നു തു​ല്യം സ്നേ​ഹി​ച്ച മ​ക​ളു​ടെ ന​ഷ്ടം​തീ​ര ദു:​ഖ​മാ​യി മാ​റി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.